ഇക്കോ സെൻസിറ്റീവ് സോൺ: റിപ്പോർട്ടിൽ ഉൾപ്പെടാത്ത വിവരങ്ങൾ അറിയിക്കാം

Related Stories

സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിന്റെ സംക്ഷിപ്ത വിവരങ്ങളിൽ അഭിപ്രായമുണ്ടെങ്കിലും ഇതിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും പൊതുജനങ്ങൾക്ക് അവസരം. റിപ്പോർട്ടിന്റെ സംക്ഷിപ്തവും വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.kerala.gov.in ലെ ഡോക്യുമെന്റ് വിഭാഗത്തിൽ ഇക്കോ സെൻസിറ്റീവ് സോൺ എന്ന ലിങ്കിൽ ലഭ്യമാകും. പ്രൊഫോർമ പൂരിപ്പിച്ച് ഡിസംബർ 23നകം eszexpertcommittee@gmail.com ലേക്ക് അയയ്ക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്‌സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം. പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories