ഉടമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസും കട്ടപ്പന മുന്‍സിപ്പാലിറ്റിയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ഇടുക്കിയില്‍ വ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഇയര്‍ ഓഫ് എന്റര്‍പ്രൈസസ് എക്‌സ്‌പോ 2022 എന്നു പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ ഡിസംബര്‍ 20 മുതല്‍ 24 വരെ കട്ടപ്പന മുന്‍സിപ്പാലിറ്റി ഗ്രൗണ്ടില്‍ നടക്കും.
മുപ്പതിലധികം സ്റ്റാളുകളിലായി സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും. സാങ്കേതിക ശില്‍പശാല, സംരംഭക ബോധവത്കരണ പരിപാടികള്‍, സംരംഭകത്വ ഹെല്‍പ് ഡെസ്‌ക് എന്നിവയും എക്‌സ്‌പോയിലുണ്ടാകും. എക്‌സ്‌പോയുടെ ഭാഗമായി ക്രിസ്തുമസ് കേക്ക് മേളയും സംഘടിപ്പിക്കുന്നു. ഉത്പ
ന്നങ്ങള്‍ ഫാക്ടറി വിലയില്‍ വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. പ്രവേശനം തികച്ചും സൗജന്യം.