വാഹനീയം 2022′ അദാലത്തില്‍
തീര്‍പ്പാക്കിയത് 321 പരാതികള്‍

Related Stories

സംസ്ഥാന പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങളുടെയും, സ്വകാര്യ ബസുകളുടെയും പുറപ്പെടുന്ന സമയവും ഓരോ സ്ഥലങ്ങളിലും എത്തുന്ന സമയവും പൊതുജനങ്ങള്‍ക്ക് അറിയുന്നതിനായി റൂട്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുമെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു. ഇതിന്റെ ഭാഗമായി ആറ് ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ബാക്കി എട്ട് ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അടുത്ത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ ബസുകള്‍ എവിടെയെത്തിയെന്നും ബസിന്റെ സ്ഥലവും സമയവും കൃത്യമായി മനസിലാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കുന്ന വിദ്യാ വാഹന മൊബൈല്‍ ആപ്പ് ജനുവരി നാലിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. സ്‌കൂള്‍ ബസുകളുടെ ടാക്സ് നിരക്ക് ഏകീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനസേവന പരിപാടികളുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ജില്ലാതല പരാതി പരിഹാര അദാലത്ത്, ‘വാഹനീയം 2022’ ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ ലഭിച്ച 335 പരാതികളില്‍ 321 പരാതികളും മന്ത്രി നേരിട്ട് തീര്‍പ്പാക്കി. ജില്ലയില്‍ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതോടെ ഉദ്യോഗസ്ഥര്‍ പക്ഷാപാതപരമായി പെരുമാറുന്നത് അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories