പ്രതിമാസം പത്ത് ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വീതം പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. നിലവില്‍ അഞ്ച് ലക്ഷത്തോളം ക്രെഡിറ്റ് കാര്‍ഡികള്‍ ബാങ്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി.
കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ചെലവ് വര്‍ധിപ്പിക്കുന്നതിന് വരും ആഴ്ചകളില്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ മുതല്‍ ഫുഡ് ഡെലിവറി വരെയുള്ള വിവിധ വ്യവസായങ്ങളില്‍ കമ്പനി പങ്കാളിത്തം പ്രഖ്യാപിക്കും.
എട്ട് മാസത്തോളം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് എച്ച്ഡിഎഫ്‌സിക്ക് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നിയന്ത്രണം നീങ്ങിയതു മുതല്‍ മികച്ച മുന്നേറ്റമാണ് കമ്പനി നടത്തുന്നത്.