താന്‍ ട്വിറ്ററിന്റെ സിഇഒ പദവി ഉപേക്ഷിക്കണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് കമ്പനി സിഇഒ ഇലോണ്‍ മസ്‌ക്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പോളും മസ്‌ക് തുടങ്ങി കഴിഞ്ഞു. അഭിപ്രായ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും സിഇഒ പദവിയില്‍ തുടരണോ വേണ്ടയോ എന്ന തീരുമാനമെടുക്കുക എന്നും മസ്‌ക് അറിയിച്ചു. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മുതല്‍ സുപ്രധാനമായ പലതും ഇത്തിരത്തില്‍ മുന്‍പും വോട്ടിങ്ങിനിട്ട് തീരുമാനം എടുത്തിട്ടുള്ളയാളാണ് മസ്‌ക്.