ലോകം മുഴുവനുമുള്ളവര്‍ കാല്‍പ്പന്തുകളിയില്‍ മുഴുകിയപ്പോള്‍ ഏറ്റവും കൂടിതല്‍ പേര്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച ദിവസമായിരുന്നു ഇന്നലത്തേത്.
ലോകകപ്പ് ഫൈനലിലെ പ്രിയ താരങ്ങള്‍, ടീമുകള്‍ കളിയുടെ നില എന്നിവയടക്കമുള്ള വിവരങ്ങളാണ് ഗൂഗിളില്‍ ആളുകള്‍ തിരഞ്ഞത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ആണ് ഇന്നലെ റെക്കോര്‍ഡ് ഗൂഗിള്‍ സെര്‍ച്ച് ട്രാഫിക് നടന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
24400 ട്വീറ്റുകളാണ് ഇന്നലെ ഫ്രാന്‍സിന്റെ ഗോളുകള്‍ക്കിടെ സംഭവിച്ചതെന്നും ഇത് വേള്‍ഡ്കപ്പ് റൈക്കോര്‍ഡാണെന്നും ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌കും കുറിച്ചു.