കട്ടപ്പനയിൽ കാൽപ്പന്തുകളിയുടെ കലാശപ്പൂരം ബിഗ്സ്ക്രീനിൽ കാണികളിലെത്തിച്ച് യുവ വ്യാപരികൾ. ഇന്നലെ നടന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആസ്വദിക്കാൻ ഫുട്ബോൾ പ്രേമികൾക്ക് അവസരമൊരുക്കിയത് കെജെ ഗ്രാനൈറ്റ്സും മർച്ചന്റ് യൂത്ത് വിംഗ് കട്ടപ്പനയും ചേർന്നാണ്. സ്പാർട്ടൻ ഫുട്ബോൾ ക്ലബ്ബും പങ്കാളികളായി.
കട്ടപ്പന പാറക്കടവിലുള്ള കെജെ ഗ്രാനൈറ്റ്സ് ഷോറൂമിനു മുന്നിലാണ് കൂറ്റൻ സ്ക്രീൻ ഒരുങ്ങിയത്. കാണികൾക്ക് സൗജന്യ ജേഴ്സി, കൂൾഡ്രിങ്ക്സ്, സ്നാക്ക്സ് എന്നിവയും സജ്ജീകരിച്ചിരുന്നു. ദൃശ്യ മികവിൽ കളി ആസ്വദിക്കാൻ നൂറു കണിക്കിനാളുകളാണ് എത്തിയത്.