പാക്കേജ്ഡ് ഫുഡ് ആന്‍ഡ് സ്‌പൈസ് മേഖലയില്‍ ചുവടുറപ്പിക്കാനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. ഇതിനായി കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ നിറപറയെ വിപ്രോ ഏറ്റെടുക്കുമെന്ന് കമ്പനി ഇന്ന് പ്രഖ്യാപിച്ചു. എത്ര രൂപയ്ക്കാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമല്ല.
ഇതുസംബന്ധിച്ച് ഇരു കമ്പനികളും കരാറിലും ഒപ്പിട്ടു എന്നാണ് വിവരം. സുഗന്ധ വ്യഞ്ജന വ്യാപാരം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഏറ്റെടുക്കല്‍. 1976ല്‍ ആരംഭിച്ച നിറപറ അവരുടെ പൊടിക്കൂട്ടുകളുടെ പേരില്‍ പ്രശസ്തമാണ്. സ്‌പൈസസ് ആന്‍ഡ് റെഡി ടു കുക്ക് ശ്രേണിയിലേക്കുള്ള പതിമൂന്നാമത് ഏറ്റെടുക്കലാണിതെന്നും ഇതോടെ ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കമ്പനിക്കാകുമെന്നും വിപ്രോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനീത് അഗര്‍വാള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന എഫ്എംസിജി ബിസിനസുകളില്‍ ഒന്നാണ് വിപ്രോയുടേത്.