കര്‍ഷകര്‍ക്കും നവ സംരംഭകര്‍ക്കും തദ്ദേശ നിര്‍മിത ഉത്പന്നങ്ങള്‍ ഓണ്‍ലൈനായി സമൂഹമാധ്യമങ്ങളിലൂടെ വില്‍ക്കുന്നതിനുള്ള അറിവ് നല്കാന് ശില്പശാല സംഘടിപ്പിക്കുന്നു. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20ന്(ഇന്ന്) രാവിലെ 10 മണിക്ക് അടിമാലി ഗ്രാമപഞ്ചായത്ത്് ഹാളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ശില്പശാല ഉദ്ഘാടനം ചെയ്യും. കളക്ടര്‍ ഷീബാ ജോര്‍ജ് അധ്യക്ഷത വഹുക്കും. പീരുമേട് പ്രൊജക്ട് ഡെവലപ്മെന്റ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ബിനല്‍ മാണി ക്ലാസികള്‍ നയിക്കും.