ട്വിറ്ററില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടു. പബ്ലിക് പോളിസി ടീമിലെ നല്ലൊരു ഭാഗം ജീവനക്കാരെയും കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. ടീമിലെ പിരിച്ചുവിടപ്പെട്ട ഒരംഗം തന്നെയാണ് ട്വിറ്ററില്‍ നിന്ന് പുറത്താക്കിയ വിവരം പങ്കുവച്ചത്.
ട്വിറ്ററില്‍ അവസാനത്തെ ദിവസമായിരുന്നുവെന്നും പബ്ലിക് പോളിസി വിഭാഗത്തിലെ ബാക്കിയുള്ള പകുതിയിലധികം പേരെയും പിരിച്ചുവിട്ടുകഴിഞ്ഞുവെന്നും തിയോഡോറ എന്ന ജീവനക്കാരി ട്വീറ്റ് ചെയ്തു.
തന്റേത് ഒരു സ്വപ്ന ജോലിയായിരുന്നുവെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.