ട്വിന്‍സ് എബ്രോഡ് വ്‌ളോഗിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചി നെഫര്‍റ്റിറ്റി ക്രൂസില്‍ നടന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സ്റ്റഡിഎബ്രോഡ്, ഇമിഗ്രേഷന്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കട്ടപ്പന സ്വദേശികളായ ഇരട്ട സംരംഭകര്‍ ഉണ്ണി മൈക്കിളും കണ്ണന്‍ മൈക്കിളും ട്വിന്‍സ് എബ്രോഡ് വ്‌ളോഗ് ആരംഭിച്ചിരിക്കുന്നത്.
ഇവര്‍ ഡയറക്ടര്‍മാരായുള്ള ഐഐഎല്‍ടി എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നാലാം വാര്‍ഷികാഘോഷ വേളയിലാണ് വ്‌ളോഗിന്റെ ഔദ്യോഗിക ലോഞ്ചിങ് നടന്നത്.
2023ല്‍ പത്ത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെ നിന്നും സ്റ്റഡിഎബ്രോഡ് ഇമിഗ്രേഷന്‍ വ്‌ളോഗുകള്‍ ചെയ്യാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കണ്ണന്‍ മൈക്കിള്‍ പറഞ്ഞു.