കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ് പദ്ധതിയിലേക്ക് സേവന ദാതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.
നിയമ, സാമ്പത്തിക സേവനങ്ങള്‍, ഭൗതിക സ്വത്തവകാശം സ്വീകരിക്കല്‍, സാങ്കേതിക കൈമാറ്റം, ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഗുണമേന്മ സാക്ഷ്യപത്രവും ലൈസന്‍സും ലഭ്യമാക്കല്‍ തുടങ്ങിയ മേഖലകളില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വ്യക്തികള്‍ക്കോ, രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കോ പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങള്‍ മിതമായ നിരക്കില്‍ വാഗ്ദാനം ചെയ്യുന്നതാണ് കേരള സ്റ്റാര്‍ട്ടപ്പ് കോമണ്‍സ് പദ്ധതി. പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ കെ.എസ്.യു.എം സേവന ദാതാക്കളായി എംപാനല്‍ ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക് https://startupmission.in/startupcommons/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.