എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നീ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഓഹരികളും അദാനി ഗ്രൂപ്പിന് വില്‍ക്കുന്നു. ഇവര്‍ തന്നെയാണ് തങ്ങളുടെ പേരിലുള്ള 27.26 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പിന് കൈമാറുമെന്ന് അറിയിച്ചത്.
സ്ഥാപകര്‍ കൂടി ചാനല്‍ ഓഹരികള്‍ കൈമാറുന്നു എന്ന വാര്‍യത്ത വന്നതിന് പിന്നാലെ എന്‍ഡിടിവിയുടെ ഓഹരികള്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്തി. ഇന്ന് രാവിലെ നാല് ശതമാനത്തോളമാണ് ഓഹരിമൂല്യം വര്‍ധിച്ചത്.
അടുത്തിടെ എന്‍ഡിടിവിയുടെ വലിയൊരു ശതമാനം ഓഹരിയും അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.