ഐസിഐസിഐ ബാങ്ക് തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂത് അറസ്റ്റില്‍. സിബിഐയാണ് വേണുഗോപാലിനെ ഇന്ന് അറസ്റ്റ് ചെയ്തത്. സിബിഐ ഇന്ന് തന്നെ ഇദ്ദേഹത്തെ മുംബൈ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഐസിഐസിഐ മുന്‍ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോകോണ്‍ ഗ്രൂപ്പിന് നിയമവിരുദ്ധമായി 3200 കോടി രൂപ വായ്പ അനുവദിക്കുകയും 2017ല്‍ ഇത് കിട്ടാക്കടമായി എഴുതിത്തള്ളുകയും ചെയ്തിരുന്നു. ഇത് ബാങ്കിന് നഷ്ടമുണ്ടാക്കിയിരുന്നു. ദീപക് കൊച്ചാറിന്റെ കമ്പനിയില്‍ ധൂത് കോടികള്‍ നിക്ഷേപിച്ചതിനുള്ള പരോപകാരമായിരുന്നു ഇതെന്നും ആരോപണമുണ്ട്.
ചന്ദാ കൊച്ചാര്‍ വീഡിയോകോണിന് അനുവദിച്ച വായ്പകളിലെ തട്ടിപ്പും ക്രമക്കേടും ആരോപിച്ചാണ് മൂവരും അറസ്റ്റിലായത്.