ഡിസംബര്‍ 31ന് മുന്‍പ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം

Related Stories

ആദായ നികുതി റിട്ടേണുകള്‍ പുതുവത്സരത്തിന് മുന്‍പ് ഫയല്‍ ചെയ്യാനുളള അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
2021- 22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ 2022 ഡിസംബര്‍ 31 വരെ അവസരം നല്‍കിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള അവസാന തീയതി നഷ്ടമായാല്‍ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 31 വരെ കാലാവധി നല്‍കിയിരിക്കുന്നത്.

2022 ഡിസംബര്‍ 31- നകം വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നികുതിദായകന്‍ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യണം. 2022 ബജറ്റിലാണ് സര്‍ക്കാര്‍ ഈ പുതിയ ഓപ്ഷന്‍ പ്രഖ്യാപിച്ചത്. അതേസമയം, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനുശേഷം, അത്തരത്തിലുള്ള തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നതാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories