സുന്ദര്‍ പിച്ചൈയടക്കം ട്വിറ്ററിലെ 40 കോടി പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പനയ്ക്ക്: റിപ്പോര്‍ട്ട്

Related Stories

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മുതല്‍ ഇന്ത്യന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതടക്കമുള്ള നാല്‍പ്പത് കോടി ട്വിറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക്‌വെബ്ബില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേലി സൈബര്‍സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റേതാണ് റിപ്പോര്‍ട്ട്. ഹൈ പ്രൊഫൈല്‍ വ്യക്തികളുടെ സ്വകാര്യ ഇമെയില്‍, ഫോണ്‍നമ്പര്‍ എന്നിവയും വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, സ്‌പേസ്എക്‌സ്, സ്‌കോട്ട് മോറിസണ്‍ തുടങ്ങിയവരുടെയെല്ലാം വിവരങ്ങള്‍ ഈ നാല്‍പത് കോടിയില്‍ ഉണ്ട്. ട്വിറ്ററിലെ ഒരു പോരായ്മ മുതലെടുത്താണ് 2022ല്‍
വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്നും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഇലോണ്‍ മസ്‌കിനെ കൊള്ളയടിക്കാന്‍ ഒരു ശ്രമം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories