കേരളത്തിലെ കൂടുതല്‍ ജില്ലകളില്‍ അടുത്ത മാസം മുതല്‍ ജിയോ 5ജി സേവനം ലഭ്യമാകും.
ജിയോ ട്രൂ 5ജി കഴിഞ്ഞ ആഴ്ച മുതല്‍ കേരളത്തില്‍ കൊച്ചി നഗരത്തില്‍ മാത്രം ലഭ്യമായി തുടങ്ങിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ നെടുമ്പാശ്ശേരി മുതല്‍ അരൂര്‍ വരെയും, പറവൂര്‍, പുത്തന്‍ കുരിശ് പ്രദേശങ്ങളിലും കൊച്ചിയിലെ 5G സേവനങ്ങള്‍ ലഭിക്കും. ഈ മാസം അവസാനത്തോടുകൂടി തിരുവനന്തപുരത്തും അടുത്ത മാസത്തോടെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും സേവനം ലഭ്യമാകും.