ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ആവശ്യം കോടതി തള്ളി. ജനുവരി രണ്ടിന് നടക്കുന്ന സാധാരണ വാദംകേള്‍ക്കലിന് ഹാജരാകാന്‍ ചന്ദ കോച്ചാറിനോടും ഭര്‍ത്താവ് ദീപക് കൊച്ചാറിനോടും ബോംബെ ഹൈകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരെയും കോടതി തിങ്കളാഴ്ച വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചന്ദ കൊച്ചാര്‍ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസര്‍വ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോണ്‍ കമ്ബനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോണ്‍ ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്ബനിക്ക് 64 കോടി രൂപ നല്‍കിയെന്നുമാണ് കേസ്.
ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിഡിയോകോണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂതിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.