ജെപിഎം കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ തല ടെക് ഫെസ്റ്റ്, ഫെന്‍സ്റ്ററിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജനുവരി 12, 13 തീയതികളിലാണ് ഫെന്‍സ്റ്റര്‍ 2k23 സംഘടിപ്പിക്കുന്നത്. കോളേജ് മാനേജര്‍ ഫാദര്‍ എബ്രഹാം പാണികുളങ്ങര പോസ്റ്റര്‍ പ്രകാശനവും പ്രിന്‍സിപ്പല്‍ ഡോ. സാബു അഗസ്റ്റിന് ബ്രോഷറും പ്രകാശനം ചെയ്തു.
ഐടി ക്വിസ്, കോഡിങ്, വെബ് ഡിസൈനിങ്, ഗെയിമിങ്, ട്രഷര്‍ ഹണ്ട്, ഫുട്ബോള്‍ തുടങ്ങി വിവിധ മത്സര ഇനങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്നത്.