രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 2023ല്‍ ഗണ്യമായ വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വന്തമാക്കുമെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യക്കുണ്ടെന്നും താമസിയാതെ രാജ്യം ആഗോളതലത്തില്‍ ഒരു മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഏറ്റവും ഉദാരമായ എഫ്ഡിഐ നയങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്, വളരെ കുറച്ച് മേഖലകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ അനുമതി ആവശ്യമുള്ളൂ. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെയും, അവയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ നടത്തുന്നതിനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ 2016 ജനുവരി 16ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു കര്‍മ്മ പദ്ധതിയും ആവിഷ്‌കരിച്ചു.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദേശ നിക്ഷേപകര്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആഗോള സ്ഥാപനങ്ങള്‍ തങ്ങളുടെ നിര്‍മ്മാണ അടിത്തറ ഇന്ത്യയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും 14 മേഖലകളിലെ പിഎല്‍ഐ സ്‌കീമുകള്‍ 2.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.