ടൊവിനോയെ കണ്ട് ഞെട്ടി ആരാധകര്‍

Related Stories

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലെ നായക വേഷത്തിലുള്ള ടൊവിനോ തോമസിന്റെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ മേക്കോവറിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെ ആദ്യ ചിത്രങ്ങളിതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം എന്നു തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കു വച്ചത്.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ സജയനാണ് നായിക.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories