ബഫര്‍സോണ്‍: ഭൂപടത്തില്‍ സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടും ആശങ്കകള്‍ ബാക്കി

Related Stories

ബഫര്‍സോണുകളുടെ സര്‍വേനമ്പര്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ ഭൂപടം പ്രസിദ്ധീകരിച്ച ശേഷവും ആശങ്കകള്‍ വിട്ടൊഴിയാതെ ജനം. സാങ്കേതിക പരിജ്ഞാനമുള്ളവരുടെ സഹായത്തോടെ മാത്രമേ ഭൂപടം പരിശോധിക്കാനാകൂ എന്നാണ് കര്‍ഷകരും അവരുടെ സംഘടനകളും പരാതിപ്പെടുന്നത്. ചിലത് ബപര്‍സോണിന് അകത്തും പുറത്തും ആവര്‍ത്തിച്ചിരിക്കുകയും ചിലത് അവ്യക്തവുമാണ്. പാലക്കാട്ടെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന് പകരം തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭൂപടമാണ് നല്‍കിയിരിക്കുന്നത് എന്നും ആക്ഷേപമുയരുന്നു.
ചുവപ്പ്- മജന്ത അതിരടയാളത്തിലാണ് മാപ്പില്‍ ബഫര്‍സോണ്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് മനസിലാക്കിയെടുക്കുക പ്രയാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അതേസമയം, തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ഇത് വിശദീകരിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories