ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ദേവസ്വം ബോര്‍ഡ്. വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപയുടെ നിക്ഷേപമാണ് ഗുരുവായൂരപ്പനുള്ളത്. ഇതുകൂടാതെ സ്വന്തമായി 271.05 ഏക്കര്‍ ഭൂമിയുമുണ്ട്. ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്.
രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെ എം.കെ ഹരിദാസ് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.