ഓര്‍ഡറുകള്‍ വേഗത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാൻ ആമസോണ്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരിക്കുന്നു.
ഒരു മണിക്കൂറിനുള്ളില്‍ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകള്‍ എത്തിച്ചു കൊടുക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ‘ആമസോണ്‍ പ്രൈം എയര്‍’ ഡ്രോണ്‍ എന്നാണ് ഈ സംവിധാനത്തിനു പേരിട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയിലും ടെക്സാസിലുമാണ് ആമസോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നത്.
ഇതിനായി കമ്ബനി ആരംഭിച്ച ഡ്രോണ്‍ ഡെലിവറിയ്ക്ക് നിലവില്‍ മികച്ച റിവ്യൂവാണ് ലഭിക്കുന്നത്.