സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ബിസിനസ് ഇനിഷ്യേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം.
ബിസിനസുമായ ബന്ധപ്പെട്ട നിയമങ്ങള്‍, ആശയ രൂപീകരണം, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബാങ്കില്‍ നിന്നും ലഭിക്കുന്ന സാമ്ബത്തിക സഹായങ്ങള്‍, ജിഎസ്ടി, സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ സെഷനുകളാണ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിക്കുക.
ബിസിനസ് ഇനിഷ്യേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി എന്നിവ ഉള്‍പ്പെടെ 10 ദിവസത്തേക്ക് 5,900 രൂപയാണ് അടയ്‌ക്കേണ്ടത്. ജനുവരി 6 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.