സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്‍ ഫണ്ടിന് രൂപം നല്‍കും

Related Stories

കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്‍ ഫണ്ടിന് രൂപം നല്‍കാനൊരുങ്ങുന്നു എന്ന് അറിയിച്ച് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. താമരശ്ശേരി കാത്തലിക് ബിഷപ് ഹൗസ് കാമ്പസില്‍ ‘ന്യൂ ഇന്ത്യ ഫോര്‍ യംഗ് ഇന്ത്യ: ടെക്കേഡ് ഓഫ് ഓപ്പര്‍ച്യുണിറ്റീസ്’ പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഫണ്ടിന്റെ അളവ് സംബന്ധിച്ച് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ശാസ്ത്രീയ വെല്ലുവിളികള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് ഹാര്‍ഡ് ടെക്ക്, ഡീപ് ടെക്ക് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫണ്ടിന് രൂപം നല്കുന്നത്.
വരാനിരിക്കുന്ന പത്ത് വര്‍ഷം ഇന്ത്യയുടെ ഡക്കേഡ് അല്ല ടെക്കേഡ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories