പുതുവത്സരത്തോടനുബന്ധിച്ച് ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ചെ അഞ്ചുമണിവരെ തുറക്കുമെന്നും ബവ്റിജസ് കോര്‍പറേഷന്റെ ഔട്ലറ്റുകള്‍ പുലര്‍ചെ ഒരു മണിവരെ തുറക്കുമെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ എക്സൈസ് രംഗത്തെത്തി.
വാര്‍ത്ത വ്യാജമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ബവ്റിജസ് കോര്‍പറേഷന്‍ ഔട്ലറ്റുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയും ബാറുകളുടെ പ്രവര്‍ത്തനം രാവിലെ 11 മുതല്‍ രാത്രി 11 വരെയുമായിരിക്കും.
നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000,9061178000.