വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണകമ്പനികള്‍. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപ വര്‍ധിപ്പിച്ചു.
19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,768 രൂപയായി. മുംബൈയില്‍ 1,721 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 1,870 രൂപയും ചെന്നൈയില്‍ 1,971 രൂപയും നല്‍കണം.
പാചകവാതക വില വര്‍ധിപ്പിച്ചതോടെ ഹോട്ടല്‍ ഭക്ഷണവിലയും ഉയര്‍ന്നേക്കും. അതേസമയം, ഗാര്‍ഹിക പാചകവാതകത്തിന്റെ വില ഇതുവരെ ഉയര്‍ത്തിയിട്ടില്ല. നിലവിലുള്ള വില തന്നെയാണ് ഗാര്‍ഹിക പാചകവാതകത്തിനുള്ളത്.