പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന

Related Stories

പുതുവത്സര തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 31ാം തീയതി മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് റമ്മാണ്.സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യമാണ് കഴിഞ്ഞ ദിവസം വിറ്റത്.
1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍കോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്‍പ്പന നടത്തിയത്.
ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 10 ദിവസത്തെ മദ്യവില്‍പ്പന 649.32 കോടിയായിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories