2022ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറന്‍സികളുടെ പട്ടികയില്‍ ഇന്ത്യന്‍ രൂപയും. കഴിഞ്ഞ വര്‍ഷം പത്ത് ശതമാനത്തോളമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2013ന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. കടുത്ത സാമ്പത്തിക നയങ്ങള്‍, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന എണ്ണ വില തുടങ്ങിയവയാണ് മൂല്യമിടിഞ്ഞതിന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡോളറിനെതിരെ 82.72 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ മൂല്യമുള്ളത്.
ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാന്റെ യെന്നാണ് ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സി.