ഒക്ടോബര്‍ 26 മുതല്‍ ഇതുവരെ ഇന്ത്യയിലെ 48624 അക്കൗണ്ടുകള്‍ ബാന്‍ ചെയ്ത് ട്വിറ്റര്‍ കമ്പനി. കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും സമ്മതമില്ലാതെ നഗ്ന ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള 3035 അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചിട്ടുണ്ട്.