ഏലം പ്രതിസന്ധി മറികടക്കാന്‍ ഇടനിലക്കാരെ ഒഴിവാക്കണം: കളക്ടര്‍

Related Stories

ജില്ലയിലെ ഏലം കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഇതിനെ മറികടക്കാന്‍ ഇടനിലക്കാരില്ലാതെ കര്‍ഷകന് നേരിട്ട് ഏലം വില്‍ക്കാനുള്ള സംവിധാനം നിലവില്‍ കൊണ്ടുവരണമെന്നും മുണ്ടിയെരുമയില്‍ മലനാടന്‍ ഏലം സംസ്‌കരണ കേന്ദ്രം ഉദ്ഘാടനം ചെയ്യവെ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു.
മായമില്ലാതെ ഏലക്കായ ഉത്പാദിപ്പിച്ചാല്‍ ആവശ്യക്കാരും കച്ചവടവും വര്‍ധിക്കുമെന്നും ചെറുകിട കര്‍ഷകര്‍ക്ക് ഇതുവഴി മുന്നേറാനാകുമെന്നും കളക്ടര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് കര്‍ഷക കൂട്ടായ്മയായ മലനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ആധുനിക രീതിയിലുള്ള ഏലം കുരുമുളക് സംഭരണ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories