വാഹന കയറ്റുമതിയില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുകി ഇന്ത്യ. 28 ശതമാനത്തോളമാണ് മാരുതി സുസുകി ഇന്ത്യയുടെ കയറ്റുമതി 2022ല്‍ വര്‍ധിച്ചത്. 2,63,068 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി കയറ്റിയയച്ചത്. ഡിസൈര്‍, സ്വിഫ്റ്റ്, എസ്പ്രസോ, ബ്രെസ്സ എന്നീ മോഡലുകളാണ് 2022ല്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് ഏറ്റവുമധികം കയറ്റിയയച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കമ്പനിയുടെ കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് മറികടക്കുന്നത്.
ആസിയാന്‍ രാജ്യങ്ങള്‍. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, എന്നിവയാണ് ഇന്ത്യക്ക് പുറത്തെ കമ്പനിയുടെ പ്രധാന വിപണികള്‍. 16 മോഡലുകളാണ് നിലവില്‍ മാരുതി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.