രാജ്യത്ത് പുതുവത്സരം ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ വണ്ടികയറുന്നത് ഗോവയിലേക്കാണ്. എന്നാല്‍ ഇക്കുറി ഓയോ വഴി ഹോട്ടല്‍ ബുക്ക് ചെയ്തവരുടെ എണ്ണം ഗോവയേക്കാള്‍ കൂടുതല്‍ വാരാണസിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഓയോ സിഇഒ റിതേഷ് അഗര്‍വാള്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ന്യൂഇയര്‍ തലേന്ന് ആകെ 4.5 ലക്ഷം ബുക്കിങ്ങുകളാണ് ഓയോക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ധന. ഓരോ മണിക്കൂറും പിന്നിടുമ്പോഴും ഗോവയിലേക്കുള്ള ബുക്കിങ് ഉയര്‍ന്നു വന്നെങ്കിലും വാരാണസി ബുക്കിങ്ങില്‍ ഗോവയെ പിന്നിലാക്കിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.