രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതി ഉയരുന്നതായി കോഫി ബോര്‍ഡ്. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022ല്‍ കാപ്പി കയറ്റുമതി 1.66 ശതമാനം ഉയര്‍ന്ന് 4 ലക്ഷം ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.93 ലക്ഷം ടണ്‍ മാത്രമായിരുന്നു കയറ്റുമതി. മുന്‍ വര്‍ഷത്തെ 6,984.67 കോടിയില്‍ നിന്ന് 8,762.47 കോടിയായാണ് 2022ലെ കാപ്പി കയറ്റുമതി ഉയര്‍ന്നത്. ഇറ്റലി, ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന വിപണികള്‍.
ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി വന്‍ തോതില്‍ ഉയര്‍ന്നു. റോബസ്റ്റ, അറബിക്ക ഇനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.
ഇന്‍സ്റ്റന്റ് കാപ്പിയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ 29,819 ടണ്ണില്‍ നിന്ന് 35,810 ടണ്ണായി വര്‍ധിച്ചു.