ജലജീവന്‍മിഷന്‍:
കുടുംബശ്രീയില്‍ ഒഴിവുകള്‍

Related Stories

ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണസഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രി ഇടുക്കി ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. തസ്തികയുടെ പേര്, യോഗ്യത, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍:
*ടീം ലീഡര്‍- രണ്ട് പഞ്ചായത്തുകള്‍ക്ക് ഒന്ന്, ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം, ഗ്രാമ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ജലവിതരണ പദ്ധതികളിലുളള ജോലി പരിചയം, ടു വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം, മൂന്നാര്‍-മാങ്കുളം,
പള്ളിവാസല്‍-സേനാപതി, ഏലപ്പാറ-പീരുമേട്, കാന്തല്ലൂര്‍-മറയൂര്‍, കുമളി-വണ്ടിപ്പെരിയാര്‍
*കമ്മ്യുണിറ്റി എഞ്ചിനിയര്‍-ബി ടെക് സിവില്‍എഞ്ചിനിയറിംഗ്/ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ് ഗ്രാമവികസന പദ്ധതി/ജല വിതരണപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടു വീലര്‍ ലൈസന്‍സ്, കമ്പ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം, 4
കമ്മ്യുണിറ്റി ഫെസിലിറ്റേര്‍-ഏതെങ്കിലുംവിഷയത്തില്‍ ബിരുദവും ഗ്രാമവികസനം/സാമൂഹ്യസേവനം/ജലവിതരണ പദ്ധതി എന്നിവയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ ജോലി പരിചയം, കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, അതാത് പഞ്ചായത്തുകാര്‍ എന്നിവര്‍ക്ക് മുന്‍ഗണന, 4
അപേക്ഷകള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ ജനുവരി 16 ന് 5 മണിക്കകം ലഭിക്കണം. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. കരാര്‍ കാലാവധി 10 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232223

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories