വിദേശത്ത് നിന്ന് തിരികെയെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ വിവിധ ജില്ലകളില്‍ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
പ്രവാസി സംരംഭകര്‍ക്ക് ബിസിനസ് ആശയങ്ങള്‍ സുംബന്ധിച്ച അവബോധം നല്‍കുകയെന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി മത്സ്യബന്ധനം മൃഗപരിപാലനം, വാണിജ്യം, ചെറുകിട വ്യവസായം സര്‍വീസ് മേഖല, നിര്‍മാണ യൂണിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമാകും നല്‍കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സിഎംഡിയുടെ 0471-2329738, 8078249505 എന്ന നമ്പരില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.