സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍ എട്ട് ബില്യണ്‍ ഡോളര്‍(66000 കോടി രൂപ) വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുക്കുന്നു. പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കാകും ഈ തുക വിനിയോഗിക്കുക. 2024 ജനുവരി മൂന്നു വരെയാണ് വായ്പാ കാലാവധി. ഇത് ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടാം. സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥയെ മറികടക്കുന്നതിനാണ് ഈ വായ്പയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആമസോണ്‍ അവരുടെ ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. കോര്‍പ്പറേറ്റ് തസ്തികകളിലേക്കുള്ള എല്ലാ പുതിയ നിയമനങ്ങളും കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്.