സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയുടെയും താലൂക്ക് വ്യവസായ ഓഫീസ് പീരുമേടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സജിനി ജയകുമാര്‍ (വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ സജി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജനുവരി നാല് മുതല്‍ 21 വരെ 15 ദിവസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായവര്‍ ക്ലാസുകള്‍ നയിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ. ഡി. പി. സര്‍ട്ടിഫിക്കറ്റ് നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ ഓഫിസര്‍ ബിന്‍സിമോള്‍ ടി, വ്യവസായ വികസന ഓഫിസര്‍ രഘുനാഥ് കെ. എ., വ്യവസായ വകുപ്പ് ഇന്റേണുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.