ജനുവരി 21 മുതല്‍ 30 വരെ കാല്‍വരി മൗണ്ടില്‍ സംഘടിപ്പിക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലിയുടെയും കാല്‍വരി ഫെസ്റ്റിന്റെയും ആലോചനയോഗം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ജനുവരി 28 ന് ദേശീയ മെഡലുകള്‍ നേടിയവര്‍, അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവരെ യോഗത്തില്‍ ആദരിക്കും. കൂടാതെ അന്നേ ദിവസം ജില്ലയിലെ കായിക താരങ്ങളെ പങ്കെടുപ്പിച്ചു പൊതുജനങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും മുന്‍കാല കായികതാരങ്ങളുമായി സംവദിക്കാന്‍ അവസരം ഒരുക്കും. ജനു. 28 ന് രാവിലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇടുക്കിയിലേക്ക് റണ്‍ ഇടുക്കി മാരത്തണ്‍ സംഘടിപ്പിക്കും. ജനു. 21 ന് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി-ഇടുക്കി സൈക്കിള്‍ റെയ്‌സ് സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 9447031040 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇടുക്കി ജില്ലയുടെ കായിക ചരിത്രവും കായികതാരങ്ങളെയും കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി ഷൈന്‍ എന്‍.പി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ തുടങ്ങി വിവിധ അസോസിയേഷന്‍ സെക്രട്ടറിമാര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.