നെടുങ്കണ്ടം സഹകരണ ബാങ്കിന്റെ എടിഎം, സിഡിഎം ശൃംഖലകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം കിഴക്കേക്കവലയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എന്‍.കെ ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. എടിഎം കാര്‍ഡ് വിതരണം എം.എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അംഗങ്ങളുടെ റിസ്‌ക് ഫണ്ട്, സ്വയം സഹായ സംഘങ്ങള്‍ക്കുള്ള സബ്‌സിഡി, അംഗസമാശ്വാസ ഫണ്ട്, എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.