കൊച്ചി: ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐ.ടി.സി.സി) ആഭിമുഖ്യത്തിലുള്ള ബിസിനസ് കോണ്‍ക്‌ളേവ് 8,9 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കും. ‘തിംഗ് വൈസ് ഗോ ഗ്ലോബല്‍’ എന്ന ആശയത്തിലാണ് കോണ്‍ക്ലേവ്.
പ്രമുഖ കോര്‍പ്പറേറ്റ് ട്രെയിനറായ ടൈഗര്‍ സന്തോഷ് നായര്‍ നയിക്കുന്ന ക്ലാസ്,പാനല്‍ ചര്‍ച്ച, ബിസിനസ് എക്‌സ്‌പോ, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, അവാര്‍ഡ് നൈറ്റ്, മ്യൂസിക് നൈറ്റ് എന്നിവ നടക്കും.
പാനല്‍ ചര്‍ച്ചയില്‍ മോഹന്‍ജി ഫൗണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ജി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കോര്‍പ്പറേറ്റ് ചാണക്യ പുസ്തകത്തിന്റെ രചയിതാവ് ഡോ.രാധാകൃഷ്ണ പിള്ള, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍ അജു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന്: 0484 -3519393, 75929 15555. www.indotransworld.org