ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും അസാപ് കേരളയും സംയുക്തമായി നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് എന്നീ രണ്ട് മേഖലകളിലാകും പരിശീലനം. ജനുവരി അവസാന ആഴ്ചയില്‍ കോഴ്സുകള്‍ ആരംഭിക്കും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ അന്വേഷികള്‍ക്കും പ്രഫഷണലുകള്‍ക്കും ബിസിനസ് ഉടമകള്‍ക്കും 175 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് തെരഞ്ഞെടുക്കാം. പതിനഞ്ച് സര്ട്ടിഫിക്കേഷനുകള്ക്കുള്ള പരിശീലനമാകും കോഴ്സില്‍ നല്‍കുന്നത്.
ബിടെക്/എംബിഎ/പോളിടെക്നിക് ഡിപ്ലോമ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അവസാനവര്‍ഷ ഡിപ്ലോമ/ബിരുദ വിദ്യാര്‍ഥികള്‍, അടിസ്ഥാന കമ്പ്യൂട്ടര്‍ സയന്‍സും ഇന്റര്‍നെറ്റ് പരിജ്ഞാനവുമുള്ള പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം, പ്രായപരിധിയില്ല.
ബ്യൂട്ടീഷന്മാരായോ മേക്കപ്പ് ആര്ട്ടിസ്റ്റുകളായോ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്യൂട്ടി ആന്‍ഡ് വെല്‍നസ് കോഴ്സിനും അപേക്ഷിക്കാവുന്നതാണ്. അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുള്ള പരിശീലകരാകും കോഴ്സ് നയിക്കുക. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയുള്ള ഏതു പ്രായക്കാര്‍ക്കും അപേക്ഷിക്കാം.
കോഴ്സുകള്‍ പഠിക്കാന്‍ താല്പര്യമുള്ളവര് https://docs.google.com/forms/d/e/1FAIpQLSczwMS7P017XfUux-OTdMrNxUbbFQjzq_uMwA_bzpFLNTt_KA/viewform
എന്ന ഗൂഗിള്‍ ഫോം ലിങ്കില്‍ ക്ലിക്ക് ചെയ്ത് 2023-ജനുവരി 10നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കുക. സ്ഥലം, സമയം തുടങ്ങിയ വിവരങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കും.