ചതുര് ദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കുന്നതില്‍ മൈക്രോസോഫ്റ്റ് രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂന്നിയുള്ള രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഏറെ പ്രചോദനകരമാണെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.