ബഫര്‍സോണ്‍: ഫീല്‍ഡ് സര്‍വെ പുരോഗതി മന്ത്രി അവലോകനം ചെയ്തു

Related Stories

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബഫര്‍സോണ്‍ ഫീല്‍ഡ്തല സര്‍വെ പുരോഗതി അവലോകനം ചെയ്തു. ജില്ലയില്‍ ബഫര്‍സോണ്‍ മേഖല ഉള്‍പ്പെടുന്ന പെരിയാര്‍, ഇടുക്കി, മുന്നാര്‍ തുടങ്ങിയ ഇടങ്ങളില്‍ മികച്ച രീതിയിലാണ്

ഫീല്‍ഡ് സര്‍വേ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുന്‍ യോഗ തീരുമാന പ്രകാരം സിസിഎഫ് റാങ്കിലുള്ള അരുണ്‍ ആര്‍.എസ്സിനെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ അപ്ലിക്കേഷനിലുണ്ടായ സാങ്കേതിക തടസ്സം ഒറ്റ ദിവസം കൊണ്ട് പരിഹരിച്ചെന്നും ഫീല്‍ഡില്‍ ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംരക്ഷിത വനം പരിസ്ഥിതി ലോല മേഖലയുടെ ഭാഗമല്ല. വന്യജീവി സങ്കേതം, ദേശീയ ഉദ്യാനം എന്നിവയേ ബഫര്‍സോണില്‍ ഉള്‍പ്പെടുകയുള്ളൂവെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല മേഖല ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രസിഡന്റുമാരും അതത് ഡിഎഫ്ഒമാരും ലഭിച്ച പരാതികളുടെയും ഇതുവരെ പൂര്‍ത്തിയാക്കിയതും നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഫീല്‍ഡ് സര്‍വെ പുരോഗതിയും യോഗത്തില്‍ വിശദീകരിച്ചു. പെരിയാര്‍ – 6637, ഇടുക്കി – 8124, മൂന്നാര്‍- 4998 എന്നിങ്ങനെ ആകെ 19,789 പരാതികളാണ് ലഭിച്ചത്. അപേക്ഷ നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. ആരെങ്കിലും വിട്ടു പോയിട്ടുണ്ടോയെന്ന് വകുപ്പ്തല പരിശോധന നടത്തിയ ശേഷം മാത്രമേ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയുള്ളൂ എന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. 33 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന ഇടുക്കി റിസര്‍വോയറിന്റെ മാക്സിമം ഫ്ലഡ് ലെവല്‍ ‘0’ ബഫറായി കണക്കാക്കും. ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തി കൃത്യമായി പഠിച്ചു നിര്‍ണ്ണയിക്കും. രണ്ട് ദിവസം കൂടുമ്പോള്‍ ജില്ലാ കളക്ടര്‍ക്ക് ഫീല്‍ഡ് സര്‍വേയുടെ പുരോഗതി അറിയിക്കണം. ജില്ലയില്‍ ശരാശരി 65 ശതമാനം ഫീല്‍ഡ് സര്‍വെയും പൂര്‍ത്തിയായി. ഇത് അഭിനന്ദനാര്‍ഹമാണ്. സര്‍വ്വെയില്‍ സഹകരിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജനുവരി 7ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കുറ്റമറ്റ റിപ്പോര്‍ട്ടിനൊപ്പം സുപ്രീംകോടതിയില്‍ വിശദമായ സര്‍വേ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച മൂന്നാമത്തെ യോഗമാണ് ഇന്നലെ ചേര്‍ന്നത്. അടുത്ത അവലോകന യോഗം ജനുവരി 16ന് കളക്ട്രേറ്റില്‍ ചേരും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories