സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം കുതിച്ചുയര്‍ന്ന ശേഷം സ്വര്‍ണ വില വീണ്ടും താഴേക്ക്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന്് 5090 രൂപയും പവന് 40720 രൂപയുമാണ് വിപണി മൂല്യം.
അതേസമയം, വെള്ളിയാഴ്ച വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 75 രൂപയാണ് വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
വ്യാഴാഴ്ച ഒരു പവന്‍ 22 കാരറ്റിന് 160 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5130 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.