കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിഗണിച്ച്‌ ലംബോര്‍ഗിനി

Related Stories

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ പരിഗണിച്ച്‌ ലംബോര്‍ഗിനി. കമ്പനി സ്ഥാപകന്‍ ഫെറൂച്ചിയോ ലംബോര്‍ഗിനിയുടെ മകന്‍ ടൊറിനോ ലംബോര്‍ഗിനി വ്യവസായ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തി.
ലോകപ്രശസ്ത കാർ കമ്പനിയായ ടൊനിനോ ലംബോർഗിനിയുമായി നടത്തിയ കൂടിക്കാഴ്ച സന്തോഷകരവും ഫലപ്രദവുമായിരുന്നുവെന്നും കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി
വിശദമായ തുടർ ചർച്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളുടേയും ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടേയും നിർമ്മാണത്തിൽ കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ലമ്പോർഗിനി ആലോചിക്കുന്നുണ്ട്.
ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിലും കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണ്.

ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടുമെന്ന് അറിയിച്ചിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളുടെ അസംബ്ളിംഗിനായി നികുതി ഇളവുകൾ ലഭിച്ചാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
തുടർചർച്ചകളുടെ സമയം ഉടനെ തീരുമാനിക്കും.
മലയാളിയായ സുഹൃത്ത് ഉസ്മാൻ റഹ്മാനോടൊപ്പം അവധിക്കാലം ചെലവഴിക്കാനായി കേരളത്തിലെത്തിയ ടൊനിനോയും പങ്കാളി ഏഞ്ചല ക്രൈഗറും കേരളത്തിലെ നിക്ഷേപം സംബന്ധിച്ച് ചർച്ച നടത്താൻ തയ്യാറായത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറൻമുള കണ്ണാടി ലംബോർഗിനിക്ക് സമ്മാനിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories