പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്തായി ബാങ്ക് ഓഫ് ബറോഡ.
പ്രവാസി സംരംഭകര്‍ക്കായി ജനുവരി 16 മുതല്‍ 31 വരെ വായ്പാമേള സംഘടിപ്പിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായാണ് പ്രവാസികള്‍ക്കായി വായ്പാ മേള നടത്തുന്നത്.
രണ്ട് വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത്, സ്ഥിരമായി നാട്ടില്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് വായ്പാ മേളയില്‍ പങ്കെടുക്കാവുന്നതാണ്. കേരളത്തിലെ ബാങ്ക് ഓഫ് ബറോഡ ഉപയോക്താക്കളായ പ്രവാസികള്‍ക്കാകും ആനുകൂല്യം ലഭിക്കുക. 1 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.
കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളിലാണ് വായ്പാ മേള നടത്തുന്നത്. കൃത്യമായ വായ്പ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയം, മൂന്ന് ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നതാണ്. മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ടസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.