ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി’ പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. അമീര്‍ വാണിയപ്പുരയിലിന്റെ വീട്ടുവളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു.
1,23,000 രൂപയാണ് ആകെ ചിലവായ തുക, ഇതില്‍ കുളംനിര്‍മ്മാണം, പക്ഷിവല, സൈഡ് നെറ്റ്, പ്ലംബിംഗ് വര്‍ക്ക് എന്നിവക്കായി സബ്‌സിഡി ഇനത്തില്‍ 32,800 രൂപ ഇടവെട്ടി ഗ്രാമപഞ്ചായത്തും, മോട്ടോര്‍, പമ്പ് സെറ്റ്, മത്സ്യ പരിപാലനത്തിന് 16,400 രൂപ എന്നിവ ഫിഷറീസ് വകുപ്പും നല്‍കി. മത്സ്യകൃഷിയുടെ ആദ്യവിളവെടുപ്പില്‍ 150 കിലോ ആസാം വാള ലഭിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ലത്തീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്വാ പ്രൊമോട്ടര്‍ അമീര്‍ വാണിയപ്പുരയില്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ അജ്മല്‍ ഖാന്‍ അസീസ്, നൗഷാദ് വഴിയ്ക്കല്‍പ്പുരയിടം, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ യൂസഫ് പി.എം, നസീര്‍ വി.എസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം താഹിറ അമീര്‍ നന്ദി പറഞ്ഞു.