സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വുമെന്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ശില്‍പശാല ഇന്നും നാളെയും കൊച്ചിയില്‍ നടക്കും. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സംരംഭകരും വിദഗ്ധരുമട
ക്കം പങ്കെടുക്കും. നിലവില്‍ സംരംഭകരായിട്ടുള്ള വനിതകള്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശില്‍പശാലയുടെ ഭാഗമാകാം.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വനിതകള്‍ നടത്തി വരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരെ കണ്ടെത്താനും പിച്ച് ചെയ്യാനും അവസരമുണ്ടാകും. ആസ്ത ഗ്രോവര്‍(സ്റ്റാര്‍ട്ടപ്പ് ഇന്ത്യ), ഖുശ്ബു വര്‍മ്മ(സ്റ്റാര്‍ട്ടപ്പ് ഇന്ത്യ), ലക്ഷ്മി മേനോന്‍(ഡിസൈനര്‍, സോഷ്യല്‍ ഓണ്‍ട്രപ്രണര്‍), വിനോദിനി സുകുമാര്‍(ടീം വണ്‍), ശ്രീദേവി കെ.(പ്രോഹബ് പ്രോസസ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്), കൃഷ്ണ കുമാര്‍(ഗ്രീന്‍ പെപ്പര്‍), ശേശാദ്രിനാഥന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും